കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദു ഡോക്ടറെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. കറാച്ചിയില്‍ ക്ലിനിക് നടത്തുന്ന പ്രീതം ലക്വാനി(56) ആണ് കൊല്ലപ്പെട്ടത്. ഗാര്ഡന് ഈസ്റ്റില്‍ താമസിക്കുന്ന ലക്വാനി പാക് കോളനിക്കടുത്ത് ബാര റോഡിലാണ് ക്ലിനിക് നടത്തുന്നത്. ക്ലിനികില്‍ നിന്നും രാത്രി വീട്ടിലേക്ക് മടങ്ങുംവഴിയാണ് ലക്വാനിക്ക് വെടിയേറ്റത്. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മതപരമായ വൈരാഗ്യമാണോ കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ഡോക്ടര്‍ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ലക്വാനിയെ അബ്ബാസി ഷെഹീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പരുക്കു പറ്റിയ അദ്ദേഹം മരണത്തിന് കീഴടങ്ങി.
15 വര്‍ഷമായി കറാച്ചിയില്‍ ക്ലിനിക് നടത്തുകയാണ് ലക്വാനിയെന്ന് മകന് പറഞ്ഞു. അച്ഛന് ആരെങ്കിലും ശത്രുക്കളായിട്ടുണ്ടോയെന്നറിയില്ലെന്നും മകന് പൊലീസിനോട് പറഞ്ഞു. ലക് വാനിയെ വെടിവെച്ച സമയം അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ആരോ തന്നെ വിളിച്ച് അച്ഛനെ വെടിവെച്ചു കൊന്നുവെന്ന് പറഞ്ഞുവെന്നും മകന് പറഞ്ഞു.
കൊലയ്ക്ക് പിന്നില്‍ എന്താണ് കാരണമെന്നോ ആരാണെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Discussion about this post