ഫേസബുക്കിലൂടെ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയിച്ച് വലയില്‍ വീഴ്ത്തുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പടെ രണ്ട് പേര് അറസ്റ്റില്‍. പ്രണയച്ചതിയിലൂടെ മതപരിവര്‍ത്തനം നടത്തി ഐഎസ് റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന ആരോപണം അന്വേഷിക്കുന്ന നിഷാന്തിനി ഐപിഎസിന്റെ നിരീക്ഷണത്തിലായിരുന്ന പാമ്പാടി പള്ളി വളപ്പില്‍ റിയാഹത്ത്, സഹായി പാമ്പാടി കുളയില്‍ ഫെബിന് എന്നിവരെയാണ് തിരുവില്ലാമല പോലിസ് അറസ്റ്റ് ചെയ്തതത്.
തിരുമ്പാടിയിലെ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് റിയാഹത്ത്. മറ്റ് മതസ്ഥരായ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കിയതായാണ് ലഭിക്കുന്ന വിവരം. ഒരെ സമയം നിരവധി പെണ്‍കുട്ടികളുമായി സോഷ്യല്‍ മീഡിയ വഴി പ്രണയം സ്ഥാപിച്ചിരുന്നതായും പോലിസ് പറയുന്നു. ഇയാള്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്നും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ചില പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് യുവാവ് പോലിസ് നിരീക്ഷണത്തിലായത്.
കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് ഇരുവരെയും റിമാന്റ് ചെയ്തു. ഡിവൈഎഫ്ഐയുടെ മറവിലാണ് റിയാഹത്ത് ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റിയതെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. പ്രതികള്‍ക്ക് വേണ്ടി സിപിഎം കേസുകള്‍ നോക്കുന്ന അഭിഭാഷകന് ഹാജാരായത് ഇതിന്റെ തെളിവാണെന്നും ഇവര്‍ പറയുന്നു.
Discussion about this post