റിയോ ഡി ജനീറോ: റിയോവില്‍ ഇന്ത്യന്‍ സ്വര്‍ണ സ്വപ്നവുമായി ഇറങ്ങിയ അഭിനവ് ബിന്ദ്രയ്ക്ക് നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടമായി. ഫെനലില്‍. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അര പോയിന്റെ വ്യത്യാസത്തിലാണ് ബിന്ദ്രക്ക് വെങ്കലമെഡല്‍ നഷ്ടപ്പെട്ടത്. 10 പേരടങ്ങുന്ന ഫൈനല്‍ പട്ടികയില്‍ ഏഴാം സ്ഥാനം നേടിയാണ് ബിന്ദ്ര ഫൈനലില്‍ അര്‍ഹത നേടിയത്. ഫൈനലില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചു അദ്ദേഹം. പത്ത് റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഷൂട്ട് ഓഫില്‍ പക്ഷേ നിര്‍ഭാഗ്യം കൊണ്ട് മെഡല്‍ നഷ്ടപ്പെടുകയായിരുന്നു.
വെങ്കലം നേടിയ സെര്‍ഫി കുലിഷിന് 10.5 പോയിന്റും അഭിനവ് ബിന്ദ്രത്ത് 10 പോയിന്റും ഷൂട്ട് ഓഫില്‍ ലഭിച്ചു. ഒളിപിക്സോടെ വിരമിക്കുമെന്ന് ബിന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെഡലോടെ വിരമിക്കണം എന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് അഭിനവ് മത്സരശേഷം പ്രതികരിച്ചു.
ഇത് മൂന്നാം തവണയാണ് ബിന്ദ്ര പത്ത് മീറ്റര്‍ റൈഫിള്‍സിന്റെ ഫൈനലില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ സ്വര്‍ണം നേടുകയും ചെയ്തു. വ്യക്തിഗത ഒളിപി്ക്സ് സ്വര്‍ണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ബിന്ദ്ര നേട്ടം ആവര്‍ത്തിക്കാത്തത് രാജ്യത്തിനും നിരാശയായി.
നേരത്തെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഗംഗന് നാരംഗ് ഫൈനലില്‍ കടക്കാതെ പുറത്തായി.
Discussion about this post