ഇസ്ലാമാബാദ്: സംഘര്‍ഷാവസ്ഥ നില നില്ക്കുന്ന ബലൂച്ചിസ്ഥാന്‍ പ്രവിശ്യയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാക്കിസ്ഥാന്. പാക്കിസ്ഥാനില്‍, പ്രത്യേകിച്ച് ബലൂച്ചിസ്ഥാനിലും കറാച്ചിയിലും അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിന് പിന്നില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് അഭിപ്രായപ്പെട്ടത്.
പാക്കിസ്ഥാനില്‍ പിടിയിലായ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന്റെ മൊഴിയില്‍ നിന്നും രാജ്യത്ത് നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് വാദം മുമ്പ് തന്നെ തെളിഞ്ഞതായിയും സക്കറിയ അഭിപ്രായപ്പെട്ടു. കൂടാതെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് നടക്കുന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ക്ക് പാക്കിസ്ഥാന് സൈന്യം സഹായം നല്‍കുന്നുവെന്ന് ഇന്ത്യയുടെ ആരോപണത്തെ സക്കറിയ നിഷേധിക്കുകയും ചെയ്തു.
സ്വന്തം രാജ്യത്തിന്റെ മണ്ണില്‍ നിന്നും മറ്റൊരു രാജ്യത്തിനു നേരെ ആക്രമണം നടത്താന്‍ ഞങ്ങള്‍ അനുവദിക്കാറില്ല. തീവ്രവാദ സംഘടനകള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതെ അവര്‍ക്കെതിരെ സൈനീക നീക്കങ്ങള്‍ നടക്കുകയാണ്. സക്കറിയ പറഞ്ഞു. ബലൂച്ചിസ്ഥാനിലെ ക്വറ്റയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post