മഥുര: യു.പിയില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കെയ്സിലാക്കി വഴിയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹി-ആഗ്ര ദേശീയപാതയിലാണ് (എന്‍.എച്ച്2) സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ വഴിയില്‍ കിടന്ന ബാഗിനെ കുറിച്ച് നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. ബാഗില്‍ നിന്ന് അര്‍ധനഗ്നയായ സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു.
രാവിലെ എട്ടുമണിയോടെയാണ് ബാഗ് കിടക്കുന്ന വിവരം ലഭിച്ചത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവതി നിറയെ ആഭരണങ്ങള്‍ അണിഞ്ഞിരുന്നതായി പോലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശിനി അറിയിച്ചു. ശരീരത്തില്‍ നിരവധി മുറിവുകള്‍ കാണപ്പെട്ടു. മറ്റൊരിടത്തു വെച്ച് കൊന്ന ശേഷം യുവതിയെ ദേശീയപാതയില്‍ തള്ളിയതാവാമെന്നും അദ്ദേഹം നിരീക്ഷിച്ചു.
Discussion about this post