ഡല്‍ഹി: പാര്‍ലമെന്റിലെ കാന്റീനില്‍ ഉച്ചഭക്ഷണത്തിനെത്തി കാന്റീന് ജീവനക്കാരെയും എംപിമാരെയും ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് ബില്‍ഡിംഗിന്റെ ഒന്നാം നിലയിലെ എഴുപതാം നമ്പര്‍ മുറിയിലാണ് ഉച്ചഭക്ഷണത്തിനായി മോദിയെത്തിയത്. സസ്യാഹാരമാണ് മോദി കഴിച്ചത്. ഊണിന് ശേഷം പ്രധാനമന്ത്രി തന്നെ ബില്ല് പേ ചെയ്യുകയും ചെയ്തു. 29 രൂപയുടെ ഊണാണ് മോദി കഴിച്ചത്. ഊണിന് ശേഷം കാന്റീനില്‍ ഉണ്ടായിരുന്ന എംപിമാരുടെ അരികിലെത്തി അല്പ നേരം കുശലം പറയുകയും ചെയ്തു.
കാന്റീനിലെ സന്ദര്‍ശകബുക്കില്‍’ അന്ന ദാതാ സുഖീ ഭവ ‘എന്ന് എഴുതിയതിന് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.
Discussion about this post