ടിഎ റസാഖ് എന്ന സിനിമ രംഗത്തെ പ്രമുഖന്റെ മരണ വിവരം പന്ത്രണ്ട് മണിക്കൂറോളം പൊതുജനങ്ങളെ അറിയിക്കാതെ ഒളിപ്പിച്ചുവെച്ച മാധ്യമ ‘ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം. തിങ്കളാഴ്ച് രാവിലെ 11 മണിക്ക് അന്തരിച്ച ടിഎ റസാഖിന്റെ മരണവിവരം രാത്രി പത്ത് മണിക്ക് ശേഷം ചാനലുകള്‍ പുറത്ത് വിട്ട സംഭവമാണ് വിവാദമായത്. നിരവധി ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയ കലാകാരന്റെ മരണവിവരം ഇടന്‍ തന്നെ ലോകത്തെ അറിയിക്കാതിരിക്കുക അദ്ദേഹത്തോടും കലാ കേരളത്തോടും വലിയ അധാര്‍മ്മികതയാണ് മാധ്യമങ്ങള്‍ പുലര്‍ത്തിയത് എന്നാണ് ഉയരുന്ന ആക്ഷേപം.
സുപ്രധാനമായ മരണവാര്‍ത്ത മാധ്യമങ്ങള്‍ ഒത്തുചേര്‍ന്ന് മുക്കുകയായിരുന്നു എന്നാണ് വിമര്‍ശനം. സിനിമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച മോഹനാഘോഷം എന്ന പരിപാടിയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാനാണ് മരണവിവരം മുടിവെച്ചത് എന്നാണ് വിവരം. ടി.എ റസാഖിന്റെ മരണം വിവരം പരിപാടി തടസ്സപ്പെടാതെ നടത്താനായി സിനിമ രംഗത്തുള്ളവര്‍ മറച്ച് പിടിക്കുകയായിരുന്നു. സിനിമ രംഗത്തുള്ളവര്‍ തന്നെ അത് ചെയ്തതിനൊപ്പം മാധ്യമങ്ങള്‍ അറിയിക്കാനുള്ള അവകാശം ലംഘിച്ചുവെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
സംവിധായകന് അലി അക്ബറിനെ പോലെ സിനിമ രംഗത്തുള്ള പലരും മരണവിവരം അറിഞ്ഞിട്ടും അത് ഒളിപ്പിച്ചുവെച്ച സിനിമരംഗത്തുള്ളവര്ക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു.
[fb_pe url=”https://www.facebook.com/aliakbarfilmdirector/posts/10210453945571318?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/vrejikumar/posts/1082095108541488″ bottom=”30″]
Discussion about this post