റിയോ ഡി ജനീറോ: ഇന്ത്യയുടെ പി.വി. സിന്ധു ഒളിമ്പിക്സ് ബാഡ്മിന്റന്‍ ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന് താരം ഒകുഹാരയെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് (2119, 2110) തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഫൈനലില്‍ സിന്ധു ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനെ നേരിടും. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരി ബാഡ്മിന്റണ്‍ ഫൈനലില്‍ എത്തുന്നത്.
Discussion about this post