പത്തനംതിട്ട: ശബരിമലയുടെ കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ശബരിമല തന്ത്രി രാജീവ ്കണ്ഠരര്. 365 ദിവസവും ദര്‍ശനമെന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം മനോരമ ന്യൂസ് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
വിഐപികളുടെ കൈയില്‍ നിന്നും പണം വാങ്ങി ദര്‍ശനം അനുവദിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്കപ്പുറം ദേവഹിതം നോക്കണം. മണ്ഡലകാലത്ത് ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. വിവാദങ്ങളുണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ തിടുക്കം കാട്ടേണ്ട കാര്യമില്ല. മറ്റ് ലക്ഷ്യങ്ങള്‍ ഇതിനുപിന്നിലുണ്ടോ എന്ന് സംശയിക്കുന്നുവെന്നും തന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമലയില്‍ അവലോകനയോഗത്തില്‍ മുഴുവന്‍ സമയവും നട തുറക്കണമെന്ന അഭിപ്രായം മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു.
നേിലവിലുളള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപി ദര്‍ശനത്തിനായി പ്രത്യേക പണം ഈടാക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദ്ദേശം.
Discussion about this post