ഡല്‍ഹി : കൈ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് അതിര്‍ത്തിയിലെ സൈനികനീക്കങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ചോര്‍ത്തിയതായി ആരോപണം. എ.കെ. ആന്റണിയും അന്നത്തെ സൈനിക മേധാവി ജനറല്‍ ബിക്രം സിങും തമ്മില്‍ നടത്തിയ രഹസ്യയോഗത്തിന്റെ ഫയലാണ് പാക്കിസ്ഥാന് ചോര്‍ത്തിയത്.
ജമ്മുകശ്മീര്‍, രാജസ്ഥാന് അതിര്‍ത്തിയിലെ സൈനികവിഭാഗങ്ങളുടെ പുനര്‍വിന്യാസം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങളാണ് ചോര്‍ന്നത്. റാവല്‍പിണ്ടിയിലെ പാക്കിസ്ഥാന് സൈനികാസ്ഥാനത്തെ ആശയവിനിമയങ്ങള്‍ പിടിച്ചെടുത്ത ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് രേഖകള്‍ ചോര്‍ന്നവിവരം കണ്ടെത്തിയത്.
ഇന്ത്യ അതിര്‍ത്തിയിലെ സൈനിക ഡിവിഷണുകളെ മാറ്റുകയാണെന്നും പാക് ആര്‍മ്മിയും ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തണമെന്നും പാക് സൈനികാസ്ഥാനത്തുനിന്നും നിര്‍ദ്ദേശം പോയത് കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗത്ത് ബ്ലോക്കിലെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നാണ് രേഖകള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയത്.
Discussion about this post