ഡല്‍ഹി: ഇന്ത്യയെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ് നല്കിയ മറുപടി ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന് കുറിച്ച ട്വീറ്റാണ് സെവാഗിനെ ചൊടിപ്പിച്ചത്.
120 കോടി ജനങ്ങളുള്ള ഒരു രാജ്യം ഒളിമ്പിക്സില്‍ രണ്ട് മെഡല്‍ നേടിയത് ഇങ്ങനെ ഉത്സവം പോലെ ആഘോഷിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു എന്നായിരുന്നു മോര്‍ഗന്റെ ട്വീറ്റ്.
Country with 1.2 billion people wildly celebrates 2 losing medals. How embarrassing is that? https://t.co/FYSBM7ErAf
— Piers Morgan (@piersmorgan) August 24, 2016
മോര്‍ഗന്റെ ട്വീറ്റിന് ഉടന്‍ മറുപടിയുമായി ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാനെത്തി. ഞങ്ങള്‍ ഇന്ത്യക്കാര്‍ എല്ലാ ചെറിയ സന്തോഷങ്ങള്‍ പോലും ഓര്‍ത്തിരിക്കും അത് ആഘോഷികകയും ചെയ്യും, നിങ്ങള്‍ ഇംഗ്ലണ്ടുകാരാണലോ ക്രിക്കറ്റ് കണ്ടുപിടിച്ചത് എന്നിട്ടും ഇതുവരെ ഒരു ലോകകപ്പ് പോലും നേടിയില്ലല്ലോ പിന്നെ വീണ്ടും ലോകകപ്പുകള്‍ക്ക് ഇംഗ്ലണ്ട് ടീമിനെ അയക്കുന്നതോര്ക്കുമ്പോള് അതിശയം തോന്നുന്നു എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.
We cherish every small happiness',
But Eng who invented Cricket,&yet2win a WC,still continue to playWC.Embarrassing? https://t.co/0mzP4Ro8H9— Virender Sehwag (@virendersehwag) August 24, 2016
കെവിന് പീറ്റേഴ്സണ് ഇപ്പോഴും കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയേനെ പീറ്റഴ്സണ് ഉള്ളപ്പോള്‍ ഞങ്ങള്‍ ട്വന്റി20 ലോകകപ്പ് നേടിയിരുന്നു എന്നും അതിന് മറുപടിയായി മോര്ഗന് പറഞ്ഞു.
Very embarrassing, Legend.
If @KP24 was playing, we'd win the WC.
Just as we won T20 WC & he was Man of Series. https://t.co/50X5YMQSQU— Piers Morgan (@piersmorgan) August 24, 2016
അതിനും വന്നു സെവാഗിന്റെ ഉഗ്രന്‍ മറുപടി. പീറ്റേഴ്സണ് 2007 ലോകകപ്പില്‍ കളിച്ചിരുന്നതായി സെവാഗ് മോര്‍ഗനെ ഓര്‍മിപ്പിച്ചു എന്നിട്ടും ഇംഗ്ലണ്ട് ആ ലോകകപ്പ് നേടാതെ പുറത്തായെന്നും സെവാഗ് ട്വീറ്റ് ചെയ്തു.
KP is a legend no doubt,bt wasnt he born in SA,&by ur logic Eng shd hv won 2007WC.
Why hv prblm wid our ppl,celbrtng https://t.co/ZigCrzVG05— Virender Sehwag (@virendersehwag) August 24, 2016
ഞായറാഴ്ച അവസാനിച്ച റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണില്‍ പി.വി. സിന്ധു വെള്ളിയും സാക്ഷി മാലിക് വെങ്കലവും നേടിയിരുന്നു.
Discussion about this post