ബ്രസല്‍സ്: തെക്കന്‍ ബെല്‍ജിയത്തിലെ ഒരു കായിക കേന്ദ്രത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബ്രസല്‍സിന് 110 കിലോമീറ്റര്‍ തെക്കുള്ള ചിമെ നഗരത്തില്‍ അര്‍ധരാത്രിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാകാം സ്ഫോടനകാരണമെന്ന് അഗ്നിശമനസേനാംഗങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയില്ല. സ്ഫോടനത്തെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് 22ന് ഉണ്ടായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണത്തില്‍ ബ്രസല്‍സിലെ വിമാനത്താവളത്തിലും യൂറോപ്യന്‍ യൂണിയന് ആസ്ഥാനമന്ദിരത്തിനു സമീപം മെട്രോ സ്റ്റേഷനിലുമായി 32 പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ബെല്‍ജിയത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കായിക കേന്ദ്രത്തിലെ സ്ഫോടനം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post