ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധു, വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റ് താരം ദിപ കര്‍മാക്കര്‍, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് സച്ചിന് ടെണ്ടുല്‍ക്കര്‍ ബി.എം.ഡബ്ളിയു കാര്‍ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ താരങ്ങള്‍ക്ക് കാറിന്റെ താക്കോല്‍ സമ്മാനിച്ചു. ചടങ്ങിനുശേഷം താരങ്ങള്‍ക്കൊപ്പം സച്ചിന് സെല്‍ഫിയും എടുത്തു.
ആന്ധ്ര ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടന് വി. ചാമുണ്ഡേശ്വരനാഥ് നല്കുന്ന ബി.എം.ഡബ്ളിയു കാറും സിന്ധുവിന് ലഭിച്ചു. സിന്ധുവിന് ഇതുവരെ 13.11 കോടിയുടെ സമ്മാനമാണ് ലഭിച്ചത്. സാക്ഷിയ്ക്ക് 4.66 കോടിയുടെ സമ്മാനങ്ങളും ലഭിക്കും.
Discussion about this post