ഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക് വിവാഹിതയാകുന്നു. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാക്ഷി വിവാഹത്തെക്കുറിച്ച് സൂചന നല്‍കിയത്. ഗുസ്തി താരം തന്നെയാണ് സാക്ഷിയുടെ ഭാവി വരന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ താരം തയ്യാറായില്ല. ഭാവിവരന്റെ ഭാഗത്ത് നിന്ന് തനിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സാക്ഷി പറഞ്ഞു. അദ്ദേഹം തനിക്ക് നല്ല സുഹൃത്ത് കൂടിയാണെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിച്ചാലും ടോക്യോ ഒളിംപിക്‌സിനുള്ള കഠിന പരിശീലനത്തില്‍ കുറവു വരുത്തില്ലെന്നും സാക്ഷി പറഞ്ഞു.
ഹരിയാനയിലെ റോത്തക് സ്വദേശിനിയാണ് സാക്ഷി മാലിക്. 58 കിലോഗ്രാം ഗുസ്തിയിലാണ് സാക്ഷി വെങ്കല മെഡല്‍ നേടിയത്. സാക്ഷിയുടെ മെഡല്‍ നേട്ടത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സാക്ഷിക്ക് ബി.എം.ഡബ്ല്യൂ കാര്‍ സമ്മാനിച്ചിരുന്നു.
Discussion about this post