മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചു. റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ച് 7.5 ശതമാനമാക്കി. റിവേഴ്സ് റിപ്പോ നിരക്കുകളിലും കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകളില്‍ ഇളവ് വരുത്തിയേക്കും. സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് ചരിത്രത്തിലാദ്യമായി 30,000 ത്തില്‍ എത്തി.
റിപ്പോ നിരക്കു കുറയുന്നതോടെ ബാങ്കുകള്‍ നല്കുന്ന വായ്പയുടെ പലിശയും കുറയും. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ അടിസ്ഥാന നിരക്കില്‍ ഇതിനനുസരിച്ചുള്ള മാറ്റമുണ്ടാകാനാണു സാധ്യത.
റിവേഴ്സ് റീപ്പോ 6.5 ശതമാനമായിരിക്കും . കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 4.0ല്‍ തുടരും. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി റീപ്പോ നിരക്കുകള്‍ കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം.
Discussion about this post