മഹാരാഷ്ട്രയില്‍ ഗോമാസം ഉള്‍പ്പടെയുള്ള മാട്ടിറച്ചി വില്‍പനയും നിരോധിച്ച സംഭവം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ബീഫ് കൈവശം വെയ്ക്കുന്നവര്‍ക്കും വില്‍പന നടത്തുന്നവര്‍ക്കും അഞ്ച് വര്‍ഷം തടവും, പിഴയും ഉള്‍പ്പടെയുള്ള ശിക്ഷകളാണ് നിയമഭേദഗതി മുന്നോട്ട് വെക്കുന്നത്.
നിയമത്തിനെതിരെ മാംസ വിപണന രംഗത്തുള്ളവര്‍ രംഗത്തെത്തി കഴിഞ്ഞു. ഭേദഗതി നിയമപരമായി ചോദ്യം ചെയ്യാനാണ് അവരുടെ തീരുമാനം. അതേസമയം ഗോമാംസ നിരോധനത്തെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടനകളും, മൃഗസംരക്ഷണ സംഘടനകളും ഇതിനകം രംഗത്തെത്തി കഴിഞ്ഞു. ഗോമാസം വില്‍പന രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് ബിജെപി സര്‍ക്കാര്‍ ഗോമാംസ വില്‍പന നിരോധനത്തെ അനുകൂലിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഈ വിഷയത്തില്‍ ബ്രേവ് ഇന്ത്യ ന്യൂസ് നിങ്ങളുടെ വിലയേറിയ അഭിപ്രായം തേടുകയാണ്.
രാജ്യത്ത് ഗോമാംസ വില്‍പന നിരോധിക്കണം എന്ന നിര്‍ദ്ദേശത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
വോട്ട് ചെയ്യുവാനായി താഴെ കാണുന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Discussion about this post