ഡല്‍ഹി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോനിക്കെതിരായ, മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സുപ്രീം കോടതി റദ്ദാക്കി. 2013-ല്‍ ഒരു ബിസിനസ് ടുഡെ മാസികയുടെ കവര്‍ ഫോട്ടോയായാണ് ധോനിയെ മഹാവിഷ്ണുവിന്റെ വേഷത്തില്‍ അവതരിപ്പിച്ചത്. ലെയ്സ്, പെപ്സി, ബൂസ്റ്റ് തുടങ്ങിയ സാധനങ്ങള്‍ കൈകളില്‍ പിടിച്ചായിരുന്നു ധോണി പ്രത്യക്ഷപ്പെട്ടത്. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ജയകുമാര്‍ ഹിരെമാത്ത് എന്ന സമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയിരുന്നത്.
അഡിഷണല്‍ ചീഫ് മെട്രോപോളിറ്റണ് മജിസ്ട്രേറ്റ് പരാതിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുക്കുകയായിരുന്നു. ഇതിനെതിരെ ധോനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. താരങ്ങള്‍ പരസ്യ കരാറുകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഉത്തരവാദിത്ത്വം കാണിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
തുടര്‍ന്നാണ് ധോനി സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്. പരാതിയില്‍ ധോനിക്കെതിരെയുള്ള എല്ലാ ക്രിമിനല്‍ നടപടികളും നിര്‍ത്തിവെക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post