ഡല്‍ഹി: റഷ്യയുമായി വന്‍ ആയുധ കരാറിന് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അത്യന്താധുനിക അഞ്ചാം തലമുറയിലെ യുദ്ധവിമാനം (എഫ്ജിഎഫ്എ), കാമോവ് കെഎ226ടി ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍, ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള വലിയ കരാറിനാണ് പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നത്.
39000 കോടിയുടെ അത്യന്താധുനിക അഞ്ച് എസ്400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ളതാണ് ഈ വലിയ കരാര്‍. 1.5 ബില്യണ്‍ ഡോളറിന് ആണവ അന്തര്‍വാഹിനി വാടകക്കെടുക്കും. റഷ്യയില്‍ നിന്ന് 10 വര്‍ഷത്തേക്ക് വാടകയില്‍ വാങ്ങിയ അകുല ക്ലാസ് മുങ്ങിക്കപ്പല്‍ ഐഎന്‍എസ് ചക്ര എന്ന് പേരില്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. 2012 മുതലാണ് 900 ദശലക്ഷം ഡോളര്‍ നല്കി ഇന്ത്യ ഇത് ഉപയോഗിക്കുന്നത്.
ആയുധകരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യ-റഷ്യ സൈനിക സാങ്കേതിക സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലുണ്ടാകും. പ്രതിരോധ ഡയറക്ടര്‍ ജനറലായിരിക്കും ഇന്ത്യന്‍ സംഘത്തെ നയിക്കുക. സംയുക്ത യോഗത്തില്‍ പ്രതിരോധ സെക്രട്ടറി അധ്യക്ഷത വഹിക്കും. അമേരിക്കയുമായി അടുത്തിടെ വലിയ പ്രതിരോധ കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടിരുന്നു.
Discussion about this post