ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ കൊണ്ടുവന്ന സമാജ് വാദി പെന്ഷന് യോജനയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി വിദ്യാ ബാലന് എത്തും. മുഖ്യമന്ത്രി അഖിലേഷ് യാദവ് ആണ് ഇക്കാര്യം ഇന്നലെ പ്രഖ്യാപിച്ചത്. വരുന്ന മാസങ്ങളില്‍ സംസ്ഥാനത്തുടനീളം വിദ്യ പ്രചാരണം നടത്തും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് സമാജ്വാദി പാര്‍ട്ടി പുതിയ പെന്ഷന് പദ്ധതി കൊണ്ടുവന്നത്. 2014 ഫെബ്രുവരി 28നാണ് പദ്ധതി ആരംഭിച്ചത്. ഗ്രാമങ്ങളില്‍ 40 ലക്ഷത്തോളം പേര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കുന്നതാണ് പദ്ധതി.
നിലവില്‍ ഉത്തര്‍പ്രദേശിലുള്ള റാണി ലക്ഷ്മിഭായ് പെന്ഷന് യോജനയാണ് സമാജ് വാദി പെന്ഷന് യോജനയായി അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.
Discussion about this post