കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് അന്യസംസ്ഥാനങ്ങളില്‍നിന്നു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍. ജോലി വാഗ്ദാനം ചെയ്ത് കൊല്‍ക്കത്തയില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുവന്ന കേസിലാണ് മൂന്നംഗസംഘം പിടിയിലായത്. അജി ജോണ്‍, റെജി മാത്യു, മനീഷ് ലാല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി.
സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പോലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു.
Discussion about this post