ഹൈദരാബാദ്: കാല്‍മുട്ടിലെ പരിക്കിനെതുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സൈന നെഹ്വാള് അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വിമല്‍ കുമാര്‍.
ലോക റാങ്കിങില്‍ മുന്നിലുള്ള സൈന റിയോയില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെ പുറത്താവുകയാണ് ചെയ്തത്. കൂടാതെ സിന്ധു മെഡല്‍ നേടുകയും ചെയ്തത് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ സൈന നേരിട്ടത്. ഇത് സൈനയെ വളരെ വേദനിപ്പിച്ചെന്നും, വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ടാണ് സൈന ഇറങ്ങുന്നതെന്നും കോച്ച് പറഞ്ഞു. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൈനയുടെ പരിക്കുകളാണ് തോല്‍വിയിലേക്ക് നയിച്ചത്.
Discussion about this post