കൊച്ചി: ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍ ആസ്പദമാക്കി കവിത രചിച്ച കവിയേയും അതിനെ പ്രോത്സാഹിപ്പിച്ച കൈരളി ടിവിയിലെ അവതാരകന് ജോണ്‍ ബ്രിട്ടാസിനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു രംഗത്ത്. കവിയായ സാം മാത്യു വിഡ്ഢിയെന്ന് ആഷിഖ് അബു പറയുന്നു.
മാനസിക രോഗികളുടെ ആത്മാവിഷ്കാരം ഇനിയും കൈരളിയില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു പരിഹസിക്കുന്നു.
‘എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആഷിഖ് പരിഹസിക്കുന്നു’.
Discussion about this post