ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അനുകൂലികളെ വനിതാ പാനലിലേക്ക് അനധികൃതമായി നിയമിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനെതിരെ അഴിമതി വിരുദ്ധ വിഭാഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വനിതാ കമ്മീഷന് മുന്‍ അധ്യക്ഷ ബര്‍ഖാ ശുക്ലാ സിംഗ് നല്കിയ പരാതിയിലാണ് നടപടി. യോഗ്യതയില്ലാതെ നിയമിച്ച 85 ഓളം പേരുടെ വിവരങ്ങളും ശുക്ലി സിംഗ് കൈമാറിയിരുന്നു.
തിങ്കളാഴ്ച വനിതാ കമ്മീഷന് ഓഫീസില്‍ എത്തിയ അന്വേഷണ സംഘം 27 ചോദ്യങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് മലിവാളിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Discussion about this post