കാണ്‍പൂര്‍: കീവീസിനെതിരെ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇന്ത്യ. നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുരളി വിജയ്യുടെ വിക്കറ്റ് നഷ്ടമായി. 76 റണ്‍സെടുത്ത മുരളി വിജയിനെ സാന്റ്നര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
സ്പിന്നിനെ അതിരറ്റ് തുണച്ച പിച്ചില്‍ ടെസ്റ്റിന്റെ മൂന്നാം ദിനം കീവീസിനെതിരെ ഇന്ത്യ ആധിപത്യം നേടിയിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും മികവില്‍ കിവീസിനെ 262 റണ്‍സിന് കൂടാരം കയറ്റിയ ഇന്ത്യ 56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സിന്റെ ലീഡും നേടിയിരുന്നു. അഞ്ച് വിക്കറ്റ് നേട്ടത്തോടെ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈ സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചാം തവണയാണ് ജഡേജ ഈ നേട്ടം കൈവരിക്കുന്നത്. കീവീസിന്റെ നാല് മുന്‍നിര ബാറ്റ്സ്മാന്മാരെ മടക്കിയ അശ്വിന് ജഡേജയ്ക്ക് മികച്ച പിന്തുണ നല്കി.
Discussion about this post