വാഷിംഗ്ടണ്‍: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടുള്ള ജനങ്ങളുടെ പ്രതികരണം തേടി വൈറ്റ് ഹൗസ് മുന്നോട്ട് വച്ച ഓണ്‍ലൈന്‍ പെറ്റീഷന് മികച്ച പ്രതികരണം. അഞ്ച് ദിവസം കൊണ്ട് 82ആയിരം പേരാണ് പെറ്റീഷനില്‍ ഒപ്പ് വച്ചത്. സെപ്തംബര്‍ 21നാണ് പെറ്റീഷന് പുറത്തിറക്കിയത്.
ഒരു ലക്ഷം പേരെ പെറ്റീഷനില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.
പാക്കിസ്ഥാനാണ് ഭീകരതയെ ആഗോള തലത്തില്‍ സ്പോണ്സര് ചെയ്യുന്നതെന്ന് പെറ്റീഷനില്‍ ആരോപിക്കുന്നു. അമേരിക്ക ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ ജനങ്ങള്‍ പാക് ഭീകരതയുടെ ഇരകളാകുന്നുവെന്നും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. ഒക്ടോബര്‍ 21 വരെ ജനങ്ങള്‍ക്ക് പെറ്റീഷനില്‍ ഒപ്പ് വെക്കാന്‍ സമയമുണ്ട്. പെറ്റീഷന് സമയപരിധി കഴിഞ്ഞതിന് 60 ദിവസത്തിനകം വിഷയത്തില്‍ പ്രതികരിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post