മുംബൈ: ട്രെയിനിലെ എലി ശല്യത്തിനെതിരെ പരാതിയുമായി റെയില്‍വേ മന്ത്രിക്ക് പ്രമുഖ മറാത്തി നടി നിവേദിത സറഫിന്റെ ട്വീറ്റ്. ട്രെയിന്‍ യാത്രയ്ക്കിടെ എലി ബാഗ് കടിച്ചുമുറിച്ചതോടെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോടു പരാതിപ്പെട്ട് നടി ട്വീറ്റ് ചെയ്യുകയായിരുന്നു. എലി കടിച്ചുമുറിച്ച ബാഗിന്റെ ഫോട്ടോ സഹിതം ഇട്ടതോടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.
സെപ്റ്റംബര്‍ 22ന് ലതൂര്‍ എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് കോച്ചില്‍ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. തലയ്ക്കരുകില്‍ വച്ചിരുന്ന ബാഗാണ് എലി കടിച്ചുമുറിച്ചതെന്നും ട്വീറ്റില്‍ നടി പറയുന്നു. എന്നാല്‍ സംഭവത്തെ റെയില്‍വേ ന്യായീകരിച്ചു. ഇതു ജീവനക്കാരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയല്ലെന്നും ട്രെയിനില്‍ ഉപേക്ഷിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളാണ് എലികളെ ക്ഷണിച്ചുവരുന്നതെന്നും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ നരേന്ദ്ര പട്ടീല്‍ പറഞ്ഞു.
22 Sept Latur Express A1 27 rat did this to my bag while I was sleeping. bag was near my head. horrible @RailMinIndia @sureshpprabhu pic.twitter.com/9HYJaLKY8d
— Nivedita Saraf (@nivisaraf) September 26, 2016
Discussion about this post