ഇസ്ലാമബാദ്: പാക്കിസ്ഥാന് തിരിച്ചടി നല്കി സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. കാശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ വെച്ച് നടക്കുന്ന സാര്‍ക്ക് ഉച്ചകോടി ബഹിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഭൂട്ടാന് എന്നി ദക്ഷിണേഷ്യന്‍ സമ്മേളനം ബഹിഷ്കരിച്ചെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. നവംബര്‍ 16ന് ഇസ്ലാമാബാദില് ആണ് സാര്‍ക്ക് ഉച്ചകോടി നടത്താനിരുന്നത്.
നേപ്പാളും മാലിദ്വീപുമാണ് ഇന്‍ നിലപാട് പ്രഖ്യാപിക്കാനുള്ളത്. ചൈനയിലേക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രണ്ട് ദൂതന്മാരെ അയച്ചിട്ടുണ്ടെന്നാണ് സൂചന.
സാര്‍ക്ക് അധ്യക്ഷ പദവി അലങ്കരിക്കുന്ന നേപ്പാളാണ് ഉച്ചകോടി നടത്തണോ എന്ന് തീരുമാനം എടുക്കേണ്ടത്.
Discussion about this post