ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കാന്‍ പോകുന്ന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താനാകുമെന്ന് ടീമിന്റെ പരിശീലകന് ഡങ്കന്‍ ഫ്ളച്ചര്‍. ലോകകപ്പ് മത്സരത്തിന് മികച്ച ഒരു ടീമിനെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.
വിദേശ മണ്ണില്‍ പതറാറുണ്ടെന്ന ആരോപണം നിലനില്‍ക്കെ തന്നെ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയാണ് നാം കപ്പ് സ്വന്തമാക്കിയതെന്ന വസ്തുത വിസ്മരിക്കരുത്. വിജയ വഴികള്‍ ടീമിനെ സംബന്ധിച്ചിടത്തോളം സുപരിചിതമാണെന്നാണ് ഇത് കാണിക്കുന്നത്.
ലോകകപ്പ് ടീമിലുള്ള മിക്ക അംഗങ്ങളും ടെസ്റ്റ് പരമ്പരയിലും കളിച്ചവരാണ് .അവര്‍ക്ക് സാഹചര്യങ്ങളുമായി ഒത്തുചേരാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളതും വാസ്തുതയാണ്. കൂടുതല്‍ പുതിയ കളിക്കാര്‍ ഏകദിന ടീമിലേക്ക് കടന്നുവന്നിരുന്നുവെങ്കില്‍ ഒാസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ കൂടുതല്‍ സമയം വേണ്ടിവരുമായിരുന്നു. ലോകകപ്പിന് മുന്നോടിയായി ഓസീസ് മണ്ണില്‍ തന്നെ ത്രിരാഷ്ട്ര ഏകദിന പരമ്പര കളിക്കാനാകുന്നതും ടീമിനെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post