ഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പിന്തുണയ്ക്കുന്നതായി റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അമ്പാസിഡര്‍ അലക്‌സാണ്ടര്‍ കദാക്കിനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ദേശീയ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അമ്പാസിഡര്‍.
സാധാരണക്കാരേയും സൈനിക കേന്ദ്രങ്ങളേയും ആക്രമിക്കുന്ന തീവ്രവാദികള്‍ വലിയ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ റഷ്യ പിന്തുണയ്ക്കുന്നു. സ്വയം പ്രതിരോധത്തിന് ഓരോ രാജ്യത്തിനും അവകാശമുണ്ട്. അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നാണ് വരുന്നതെന്ന് തുറന്നു പറയുന്ന ഏക രാജ്യം റഷ്യയാണെന്നും അമ്പാസിഡര്‍ ചൂണ്ടിക്കാട്ടി.
പാകിസ്ഥാനുമായി ചേര്‍ന്ന് റഷ്യ നടത്തുന്ന സൈനിക പലിശീലനത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരവിരുദ്ധ പരിശീലനത്തിനാണ് സംയുക്ത പരിശീലനം പ്രാമുഖ്യം നല്‍കുന്നത്. അതു മാത്രമല്ല പാക് അധീന കശ്മീരില്‍ പരിശീലനം നടത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post