ബയ്‌റൂട്ട്: സിറിയയില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.
വടക്കുകിഴക്കന്‍ സിറിയയിലെ ഹസാക്കേ പ്രവിശ്യയില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിലെ അംഗത്തിന്റെ വിവാഹ ആഘോഷത്തിനിടെയായിരുന്നു ചാവേറാക്രമണം. ചടങ്ങുകള്‍ നടക്കുന്ന ഹാളിലെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐഎസ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു.
Discussion about this post