ബെയ്‌റൂട്ട്: സിറിയയില്‍ അല്‍ക്വയ്ദ നേതാവ് അബു ഹുമാമ് അല്‍ ഷാമി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അല്‍ നസ്‌റ എന്ന ഭീകര സംഘടനയാണ്. അല്‍ നസ്‌റയുടെ ജനറല്‍ മിലിട്ടറി കമാന്‍ഡര്‍ ആയാണ് അബു ഹുമാമ് പ്രവര്‍ത്തിക്കുന്നത്.അബു ഹുമാമ് സ്‌ഫോടനത്തില്‍ കൊല്ലപ്പെതായി റോയിട്ടേഴ്‌സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.
2012-നു ശേഷം സിറിയയില്‍ കൊല്ലപ്പെടുന്ന അല്‍ നസ്‌റയുടെ ഏറ്റവും പ്രമുഖനായ നേതാവാണ് അല്‍ ഷാമി. യുഎസ് സംയുക്ത സേനയുടെ വ്യോമാക്രമണത്തിലാണ് അല്‍ ഷാമി കൊല്ലപ്പെട്ടത്. സിറിയയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇഡ്‌ലിബില്‍ കൂടിയ അല്‍ നസ്‌റയുടെ ഉന്നത നേതാക്കളുടെ യോഗത്തിനു നേരെയാണു യുഎസ് സഖ്യസേന വ്യോമാക്രമണം നടത്തിയത്.
Discussion about this post