പി.കെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്.
”പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.”-എന്നിങ്ങനെയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് വിമര്‍ശനം
സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍്രൈപസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണ് പികെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരെ നിയമിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്സണല്‍ സ്ടാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്ഷന് ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്രെ മക്കളും കൂടി തുടങ്ങിയ കടലാസു കന്പനിവെച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്രെ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന് വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.
Discussion about this post