പടം ബ്രഹ്മാണ്ഡമാവാന്‍ ഫാന്റസി തന്നെ വേണമെന്നില്ല എന്ന് പുലിമുരുകന് തെളിയിക്കുന്നുവെന്ന് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയെ മൂന്നാം മുറയിലും അധിപനിലും കണ്ടപ്പൊ കുട്ടിക്കാലത്ത് തോന്നിയ ആ ത്രില്‍ ഇന്ന് പുലിമുരുകന് കണ്ടപ്പൊ തോന്നിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഒരു മാസ്സ് കമേഷ്യല്‍ പടം എന്നതിനെക്കാള്‍ നിലവാരമുള്ള സി.ജി. വര്‍ക്ക് പടത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ നല്ല ഉദാഹരണമാണീ ചിത്രമെന്നും പ്രശാന്ത് പറയുന്നു.
ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം യദൃശ്ചയാ കണ്ടപ്പോള്‍ ലാലേട്ടന് തന്നെയാണ് ഈ ചിത്രത്തിന്റെ മേക്കിംഗ് ഒരൊന്നൊന്നര മേക്കിങ്ങാണെന്ന് പറഞ്ഞത്. സ്റ്റണ്ട് സീനുകളെ പറ്റി അദ്ദേഹം പറഞ്ഞതൊക്കെ കൊഞ്ചം ഓവറല്ലെ എന്ന് പോലും തോന്നി. ഹിന്ദിയിലും തെലുങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളില്‍ കാണാത്ത എന്ത് സ്റ്റണ്ട്? മഗധീരയും ബാഹുബലിയും കണ്ട മലയാളിയെ അതുക്കും മേലെ എന്ത് ബ്രഹ്മാണ്ഡ ചിത്രം കാണിക്കാന്‍? മനസ്സില്‍ ഇതൊക്കെ ആയിരുന്നു. എന്നാല്‍ ഇന്നിപ്പോ ചിത്രം കണ്ടുവെന്നും ലാലേട്ടന് നൂറുശതമാനം ശരിയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
[fb_pe url=”https://www.facebook.com/prasanthn/posts/10155284700124056″ bottom=”30″]
Discussion about this post