ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കിവീസിനെ 321 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റെടുത്ത ആര്‍.അശ്വിന്റെ മികവാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 475 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 153 ന് പുറത്തായി.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മൂന്നിന് 216ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സെടുത്ത ഇന്ത്യ ഇന്ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 198 റണ്‍സ്‌കൂടി ചേര്‍ത്താണ് ഡിക്ലയര്‍ ചെയ്തത്. ചേതശ്വര്‍ പുജാര പുറത്താകാതെ നേടിയ 101 റണ്‍സ്ഇന്ത്യന്‍ ഇ്ന്നിങ്‌സിന് കരുത്തേകി.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 258 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വിരാട് കോലിയുടെ ഡബിള്‍ സെഞ്ച്വുറിയുടെയും രഹാനെയു 188 റണ്‍സിന്റെയും ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 5ന് 558 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് ആദ്യ ഇന്നിങ്‌സില്‍ 299 റണ്‍സെടുക്കാനെ ആയിരുന്നുള്ളൂ.
Discussion about this post