ധര്‍മശാല: ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഏകദിനത്തില്‍ ഇന്ത്യയുടെ 900-ാം മത്സരമാണിത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയും നേടി ഏകദിനത്തിലും സമ്പൂര്‍ണ്ണ വിജയം നേടാന്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍ ധോണിയുടെയും കൂട്ടരുടെയും ശ്രമം. 41 ന് പരമ്പര നേടുകയാണെങ്കില്‍ ന്യൂസിലാന്റിനെ മറികടന്ന് ഇന്ത്യക്ക് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്താനാവും. നിലവില്‍ 110 പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
ഏതു ബൗളിംഗ് നിരയെയും നിഷ്പ്രഭമാക്കാന്‍ കഴിവുള്ള ബാറ്റിംഗ് നിര തന്നെയാണ് ന്യൂസിലാന്റിന്റെ കരുത്ത്.
ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത അശ്വിന്, ജഡേജ, ഷാമി എന്നിവരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും. പകരം ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓപ്പണിംഗ് സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മയ്ക്കൊപ്പം മനീഷ് പാണ്ഡെയോ അജിങ്ക്യ രഹാനെയോ എത്തിയേക്കും.
ഇരുടീമുകളും ഇത് വരെ 93 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 46 തവണ വിജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ ന്യൂസിലാന്റ് 41 മത്സരങ്ങളില്‍ വിജയിച്ചു.
Discussion about this post