ശബരിമല: ശബരിമലയില്‍ കറുപ്പുടുത്ത് കന്നി മാളികപ്പുറമായി ഒളിമ്പ്യന്‍ പി.ടി ഉഷ സന്നിധാനത്തെത്തി. നീലിമല കയറി ചൊവ്വാഴ്ച്ച വൈകുന്നേരം ആറു മണിയോടെയാണ് ഉഷ എത്തിയത്.
ഭര്‍ത്താവ് ശ്രീനിവാസനും മകളും ഉള്‍പ്പെടെ 26 അംഗ സംഘത്തോടൊപ്പമാണ് പി.ടി ഉഷ സന്നിധാനത്തെത്തിയത്.
ദീപാരാധനയും തൊഴുത് പുഷ്പാഭിഷേകവും നടത്തി കണ്‍നിറയെ ഭഗവാനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഭാഗ്യവും പങ്കുവെച്ചാണ് പി.ടി ഉഷ മലയിറങ്ങിയത്. ശബരിമല സന്ദര്‍ശനം പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അത് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണെന്നും ഉഷ പറഞ്ഞു.
Discussion about this post