കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്കിലിന്റെ റിലീസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്നാഥ് സിംഗ്. ചിത്രത്തിന്റെ നിര്‍മാതാവ് മഹേഷ് ഭട്ട് മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കൂടി കാഴ്ചയ്ക്ക് ശേഷം മുകേഷ് ഭട്ട് പറഞ്ഞു.
ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ നിലപാട്. ഏ ദില്‍ ഹെ മുഷ്കിലില്‍ പാക് താരം ഫവദ് ഖാന് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മര്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ തല്ലിത്തകര്‍ക്കുമെന്നും ഭീഷണിയുണ്ട്. അക്രമസംഭവങ്ങള്‍ ഭയന്ന് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിയേറ്ററുടമകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.
ദീപാവലിക്കാണ് ഏ ദില്‍ ഹെ മുഷ്കില്‍ പുറത്തിറങ്ങുന്നത്. ഐശ്വര്യ റായ്, രണ്‍ബീര്‍ കപൂര്‍, അനുഷ്ക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Discussion about this post