ആര്‍എസ്എസ് ദേശീയ സമ്മേളനം ഞായറാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ഹൈദരാബാദില്‍ നടക്കും. 23ന ്ആരംഭിക്കുന്ന അഖില ഭാരതീയ കാര്യകാരിണി മണ്ഡല് ബൈഠക് 25ന് സമാപിക്കു. ആര്‍എസ്എസിന്റെ നയരൂപീകരണവുമായി ബന്ധപ്പെട്ടുള്ള ഉന്നത സമിതിയാണ് അഖില ഭാരതീയ കാര്യകാരിണി മണ്ഡല്.
ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹക് ഭയ്യാജി ജോഷി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കിസാന്‍സംഘ്, വനവാസി കല്യാണ്‍, ബിഎംഎസ്, ബിജെപി. വിഎച്ച്പി, എബിവിപി എന്നി സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. വിദ്യാഭാരതി, വിജ്ഞാനഭാരതി, ക്രീഡാ ഭാരതി, സേവാ ഭാരതി, സംസ്കൃതി ഭാരതി, സ്വദേശി ജാഗരണ്‍ മഞ്ച്, ദീനധയാല് സമോഹോദാന് സംസ്ഥാന്, ഭാരത് വികാസ് പരിഷത്ത്, ധര്‍മ്മജാഗരണ്‍ തുടങ്ങിയ സംഘടനയുടെ പ്രതിനിധികളും യോഗത്തിലുണ്ടാകും.
എല്ലാം വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നയോഗം ആവശ്യമായ തുടര്‍നടപടികളില്‍ തീരുമാനമെടുക്കും. ആര്‍എസ്എസിന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളും വിലയിരുത്തും. അടിയന്തിര പ്രാധാന്യമുള്ള ദേശീയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളും ബൈഠകില്‍ ചര്‍ച്ചയാകും. കശ്മീരിലെ പ്രശ്നങ്ങള്‍, അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഉയര്‍ത്തുന്ന ഭീഷണി, ദളിത് വിഷയങ്ങള്‍, തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ചയായേക്കും.
Discussion about this post