ഡല്‍ഹി: കശ്മീരിലെ സാംബയില്‍ പാക്ക് ചാരനെന്നു സംശയിക്കുന്നയാള്‍ പിടിയിലായി. രണ്ടു സിം കാര്‍ഡുകളും ഒരു ഭൂപടവും ഇയാളില്‍നിന്നു കണ്ടെടുത്തു. സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഭൂപടമാണ് ഇയാളില്‍നിന്നു ലഭിച്ചത്. ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറില്‍നിന്നുള്ള ബോധ്രാജാണ് പിടിലായതെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കശ്മീരിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സുരക്ഷാസേന അതീവ ജാഗ്രതയിലാണ്. ഇന്നലെ കത്വ ജില്ലയില്‍ ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക്ക് റേഞ്ചേഴ്സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്.
Discussion about this post