കോഴിക്കോട്:സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ഇയാള്‍ ഫോണിലൂടെ വധ ഭീഷണി മുഴക്കുന്നെന്ന പരാതിയുമായി സഹോദരങ്ങള്‍ രംഗത്ത് വന്നു. നിസാമിന്റെ സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. തടവിലുള്ള നിസം ഫോണിലൂടെ വധഭീഷണി നടത്തി എന്നാരോപിച്ച് ഇവര്‍ തൃശൂര്‍ റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതി നല്കി.
നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നെന്ന് നേരത്തേ പുറത്തു വന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കുന്നതാണ് പുതിയ വാര്‍ത്ത. ഇയാള്‍ ജയിലില്‍ രണ്ടു നമ്പരുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്ടും കണ്ണൂര്‍ ജയില്‍ നില്ക്കുന്ന ടവറുകള്‍ക്ക് കീഴിലുള്ളതാണെന്നും ബന്ധുവിന്റെ പേരില്‍ എടുത്ത സിമ്മുകളാണ് ഇതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രിയില്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച പരാതിയില്‍ ഈ മാസം 20 ന് കേസാവശ്യത്തിനായി ബംഗലുരുവിലേക്ക് പോകുന്ന വഴിയില്‍ നിസാം തങ്ങളെ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഫോണ്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ തെളിവായി നല്‍കിയിട്ടുണ്ട്.
നിസാമിന്റെ ഉടമസ്ഥതയിലുളള തിരുവനന്തപുരത്തെ കിങ്സ് കമ്പനിയിലെ കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ആരോട് ചോദിച്ചിട്ടാണ് ഇത് ചെയ്തതെന്ന് ചോദിച്ച് നിസാം തട്ടിക്കയറുകയാണ്. ഇക്കാര്യത്തിലാണ് അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിഷാം ഭീഷണിപ്പെടുത്തിയത്. ഫോണില്‍ വിളിച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയതിന് തെളിവായി സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് സഹോദരങ്ങള്‍ എസ്.പിയ്ക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട് ബംഗഌരുവിലേക്ക് കൊണ്ടുപോയ സമയത്തോ, ജയിലിനുള്ളില്‍ നിന്നോ ആണ് നിസാം ഇവരെ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നു. ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തതായുള്ള ഗുരുതരമായ ആരോപണം വന്ന സ്ഥിതിയ്ക്ക് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്പി ആര്.നിശാന്തി വ്യക്തമാക്കി.
പൊലീസും നിസാമും ഒത്തുകളിക്കുന്നതായി ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിസാമിനെ ബെംഗളൂരുവില്‍ കേസുമായി ബന്ധപ്പെട്ട് കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഓഫിസ് ജീവനക്കാരും യാത്ര ചെയ്തെന്നും മടക്ക ടിക്കറ്റ് എടുത്തത് നിസാമിന്റെ ഓഫിസില്‍ നിന്നുതന്നെയാണെന്നും സംശയിക്കുന്നതായും ഇതിനുളള തെളിവുകളും പൊലീസിന് സഹോദരങ്ങള്‍ കൈമാറിയിട്ടുണ്ട്.
Discussion about this post