കൊച്ചി: ഫാക്ടിലെ ജിപ്സം ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ്. ഫാക്ട് സി.എം.ഡിയുടെയും ഉദ്യോഗസ്ഥരുടെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ശനിയാഴ്ച രാവിലെ ഏഴ് കേന്ദ്രങ്ങളിലായി ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നുവെന്ന് കാണിച്ച് ജിപ്സം വിലകുറച്ച് സ്വകാര്യ കമ്പനിക്ക് വില്‍പ്പന നടത്തിയെന്ന് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സിമന്റ് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ ജിപ്സം മെട്രിക് ടണിന് 1000 രൂപ വരെ വില ലഭിക്കുമെന്നിരിക്കേ വെറും 130 രൂപ നിരക്കില്‍ സ്വകാര്യ കമ്പനികളുമായി മൂന്നു വര്‍ഷത്തേക്ക് കരാറുണ്ടാക്കുകയായിരുന്നു.
മാര്‍ക്കറ്റിംഗ്, ധനകാര്യ വിഭാഗങ്ങളിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ നേരത്തെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
Discussion about this post