പുനെ: മറാഠി നടിയും നര്‍ത്തകിയുമായ അശ്വനി എക്ബോദ്(44)സ്റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച പുനെയിലെ ഭരത്നാട്യ മന്ദിറില്‍ സ്റ്റേജ് ഷോ നടത്തുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞ് വീണ അശ്വനിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മറാഠി സിനിമകളിലും സീരിയലുകളിലും നൃത്തത്തിലും സജീവമായിരുന്നു അശ്വനി. പുനെയിലെ റേഡിയോ ടെക്നീഷ്യനായ പ്രമോദ് എക്ബോദ് ആണ് ഭര്‍ത്താവ്. സുധാകര്‍ എക്ബോദ് ആണ് മകന്.
Discussion about this post