ബീജിങ്ങ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ സിന്‍മിന്നിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ പത്ത് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിയുണ്ടായ അപകടത്തില്‍ 147പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 11 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാം.
ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ക്ക് തീപിടിച്ചതാണെന്ന് കരുതപ്പെടുന്നു. സ്‌ഫോടനത്തില്‍ ആശുപത്രിയടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
Discussion about this post