ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം. ചെന്നൈ കോയമ്പേടിനടുത്താണ് പ്രണയാഭ്യര്‍ത്ഥന നിഷേധിച്ച പെണ്‍കുട്ടിയെ യുവാവ് മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post