റിയാദ്: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ തൊടുത്ത മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തതായി റിപ്പോര്‍ട്ട് .യമനിലെ സആദ പ്രവിശ്യയില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് ഒമ്പത് മണിയോടെയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. മക്കയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ വെച്ചാണ്? മിസൈല്‍ തകര്‍ത്തത്.
https://twitter.com/realroyhunter/status/791842691948670976?ref_src=twsrc%5Etfw
ബാലിസ്റ്റിക് മിസൈലായ ബുര്കാന് 1 ആണ് സൗദി അറേബ്യയെ ലക്ഷ്യമാക്കി വിട്ടതെന്ന് ഹൂതി വിമതര്‍ സ്ഥിരീകരിച്ചു. മക്കയായിരുന്നില്ല ലക്ഷ്യമെന്നും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്നും ഹൂതി വിമതര്‍ ഔദ്യോഗിക മാധ്യമത്തിലൂടെ അറിയിച്ചു.
ലോക മുസ്ലിംകളുടെ പുണ്യ നഗരിയായ മക്കക്കു നേരെയുണ്ടായ ആക്രമണത്തെ ലോക മുസ്ലിം നേതാക്കള്‍ അപലപിച്ചു.
Discussion about this post