തിരുവനന്തപുരം: 2016-ലെ എഴുത്തച്ഛന് പുരസ്കാരത്തിന് എഴുത്തുകാരന് സി രാധാകൃഷ്ണന് അര്‍ഹനായി. മലയാള സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഇന്ന് ഉച്ചയ്ക്ക് സാംസ്കാരിക മന്ത്രി എകെ ബാലന് സി രാധാകൃഷ്ണന്റെ വസതിയിലെത്തി പുരസ്കാര വിവരം അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരമാണ് ഇത്. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും,സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്ക്കും സുഖം തന്നെ, പുഴ മുതല്‍ പുഴ വരെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി, ഉള്ളില്‍ ഉള്ളത്, തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്നീ നോവലുകള്‍ പ്രസിദ്ധീകരണവേളയില്‍ത്തന്നെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠസമിതിയുടെ മൂര്‍ത്തീദേവി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, പത്മപ്രഭാപുരസ്കാരം, തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
1939 ഫെബ്രുവരി 15ന് മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചമ്രവട്ടത്താണ് സി രാധാകൃഷണന് ജനിച്ചത്. അച്ഛന് പരപ്പുര് മഠത്തില്‍ മാധവന് നായര്‍, അമ്മ ചക്കുപുരയ്ക്കല്‍ ജാനകി അമ്മ. കെ. വത്സലയാണ് ഭാര്യ മകന് ഡോ. കെആര്‍ ഗോപാല്‍.
Discussion about this post