കൊച്ചി: വാട്സാപ്പ് വഴി നഗ്ന ചിത്രം അയച്ച സംഭവത്തില്‍ സി.പി.എം മുടക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോട് ജില്ലാ നേതൃത്വം വിശദീകരണം തേടി. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. തിങ്കളാഴ്ച ജില്ലാ സെക്രട്ടറി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര കമ്മിറ്റിയിലാണ് തീരുമാനം. വിശദീകരണത്തിനു ശേഷം സെക്രട്ടറിക്കെതിരെ നടപടി പാര്‍ട്ടി ആലോചിക്കും.
മുടക്കുഴ ലോക്കല്‍ സെക്രട്ടറി സാജു വി.പോളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി ലോക്കല്‍ കമ്മിറ്റിയിലെ ഒരു വനിതാ അംഗത്തിന് അയച്ചുകൊടുത്തത് വാട്സാപ്പ് മാറിയതിനെ തുടര്‍ന്ന് സി.പി.എം നേതൃത്വം നല്കുന്ന ത്രിവേണി എന്ന കൂട്ടായ്മയിലേക്ക് എത്തുകയായിരുന്നു. 250 ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് ത്രിവേണി.
സംഭവം നാട്ടില്‍ പാട്ടായതോടെ സി.പി.എം ത്രിവേണി വാട്സാപ്പ് കൂട്ടായ്മ തന്നെ പിന്‍വലിച്ചു. അതിനകം ചിത്രം ഏറെ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. സെക്രട്ടറിക്കെതിരെ പരാതി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ഏരിയ കമ്മിറ്റിയില്‍ ഉന്നയിച്ചുവെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും നമ്പര്‍് മാറിയതാണെന്നും മറ്റുമാണ് ഇതുസംബന്ധിച്ച് ലോക്കല്‍ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ സെക്രട്ടറി വിശദീകരണം നല്‍കിയത്.
Discussion about this post