ഡല്‍ഹി: കാലം മാറിയെന്ന് പാകിസ്ഥാന് തിരിച്ചറിയണം, മിണ്ടാതെ എല്ലാം സഹിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു, ഇനി ഞങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ മറുപടി നല്‍കും, പാകിസ്ഥാനോടുള്ള നിലപാട് മാറ്റം വ്യക്തമാക്കി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇന്ത്യയ്ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ പാകിസ്ഥാന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും, പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യ പുതിയ രീതിയാണ് അവലംബിക്കുന്നത്, പ്രമുഖ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് ആക്രമണത്തില്‍ രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ എട്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജെയ്റ്റ്ലിയുടെ പ്രസ്താവന. 2003-ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഗ്രാമവാസികള്‍ കൊല്ലപ്പെടുന്നത്. അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാന് 60 തവണയാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രാമങ്ങളില്‍ നിന്നും ആളുകളെ സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഉറി ആക്രമണത്തിന് ശേഷം പാക് ആക്രമണങ്ങള്‍ക്ക് തക്ക മറുപടി നല്‍കാനുള്ള പൂര്‍ണ്ണ സ്വാതന്ത്രം ആര്മിക്കുള്ളതായി പ്രാധാനമന്ത്രിയടക്കം പറഞ്ഞിരുന്നു.
Discussion about this post