തിരുവനന്തപുരം: തന്നെ കേസില്‍ കുടുക്കാന്‍ ഇടത് അദ്ധ്യാപക സംഘടനാ നേതാവ് വിദ്യാര്‍ത്ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി പാലക്കാട് വിക്ടോറിയാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ എന്‍ സരസുവിന്റെ വെളിപ്പെടുത്തല്‍. വിരമിക്കുന്ന ദിവസം തനിക്കായി കുഴിമാടം തീര്‍ത്ത എസ്എഫ്ഐ നേതാവിനോട് ഞരമ്പ് മുറിക്കാനും അതിന്റെ കുറ്റം തന്റെ തലയില്‍ കെട്ടിവെക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി അതിന് തയ്യാറായില്ല. അവനത് ചെയതിരുന്നുവെങ്കില്‍ പാര്‍ട്ടിയ്ക്ക് ഒരു രക്തസാക്ഷിയെ കിട്ടുമായിരുന്നു, ഇക്കാര്യം ആ പയ്യന് തന്നെ പറഞ്ഞ് കോളേജിലെ എല്ലാവര്ക്കും ്അറിയാമെന്നും അധ്യാപിക പറഞ്ഞു.
മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അധ്യാപികയുടെ വെളിപ്പെടുത്തല്‍.
പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്ന് വിരമിക്കുന്ന ദിവസം സരസുവിന് ശവക്കല്ലറ തീര്‍ത്ത എസ്എഫ്ഐ നടപടി വിവാദമായിരുന്നു. പ്രസംഗത്തിന്റെ വീഡിയൊ സോഷ്യല്‍ മീഡികളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയൊ-
[fb_pe url=”https://www.facebook.com/nramachadran/posts/1215051631890488?__mref=message_bubble” bottom=”30″]
Discussion about this post