ബ്രസല്‍സ്: വിദേശ വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധതയും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. 2013 മേയിലായിരുന്നു വിദേശ വ്യാപാര കരാര്‍ സംബന്ധിച്ച് ഇന്ത്യയുമായി അവസാനം ചര്‍ച്ച നടന്നത്.
മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലൂടെ ദീര്‍ഘകാലമായി തര്‍ക്കത്തില്‍പെട്ടു കിടക്കുന്ന കരാറിന് വലിയ പരിഗണന നല്‍കാമെന്നും ബൗദ്ധിക സ്വത്തവകാശം, ഐ.ടി മേഖലയിലെ വിവരങ്ങള്‍ സംബന്ധിച്ചുള്ള സുരക്ഷ, ഓട്ടോമൊബൈല്‍ മേഖലയിലെ താരിഫ് എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍ ജെഫ്രി വാന്‍ ഓര്‍ഡന്‍ പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തില്‍ പുനരാരംഭിക്കുന്നതിന് ഇന്ത്യന്‍ വാണിജ്യമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്താനും ഓര്‍ഡന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചടത്തോളം യൂറോപ്യന്‍ യൂണിയന്‍ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതിനാല്‍ അടുത്ത വര്‍ഷത്തോടെ കരാറിന് അന്തിമ രൂപം നല്‍കേണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിലേക്കുള്ള പുതിയൊരു ചുവട് വെയ്പ്പാകുമെന്നും അദ്ദേഹം പറയുന്നു.
2007 ജൂണിലാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വിദേശ വ്യാപാര കരാര്‍ എന്ന ആശയം ഉടലെടുത്തത്. വിശാല അടിസ്ഥാനത്തിലുള്ള വ്യാപാര കരാര്‍ എന്ന നിലയിലായിരുന്നു ചര്‍ച്ചകള്‍ തുടങ്ങിയതെങ്കിലും നിര്‍ണായക കാര്യങ്ങളില്‍ ഇരു രാജ്യത്തും അഭിപ്രായ വ്യത്യാസമുണ്ടായതോടെ ചര്‍ച്ചകള്‍ മുടങ്ങുകയായിരുന്നു. വിവരം സൂക്ഷിക്കാന്‍ കഴിവുള്ള രാജ്യം എന്ന പദവി നല്‍കണമെന്നാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ മാര്‍ക്കറ്റ് ആവശ്യപ്പെടുന്നതിനാല്‍ തന്നെ യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് ഇത് വളരെ നിര്‍ണായകമാണ്.
Discussion about this post